Snehathin Poonchola … Movie – Papayude Swatanth Appoos
snehathin poonchola theerathu naamethum neram… inneram mohathin poo nulli maalyangal korkkunna kaalam…pookkaalam poojappoo nee … poojichu njaan paattupusthakam panineerum thenum kanneeraay thaane
(snehathin…)
velli nilaa naattile pournnamithan veettile ponnurukum paattile ragadevathe paalkkadalin mankathan praanasudha gangathan manthrajalam veezhthiyeen kannane nee ingu thaa mekhappoonkaattinte pallithereri nakshathrakkoodaarakkeezhil vaa devee aalambam neeye…. aadhaaram neeye….
paattupusthaka (snehathin….)
ethamruthum tholkkumee thenine nee thannu poy ormmakal than poykayil manjuthulliyaay ennuyirin ragavum thaalavumaay ennumen kannane njaan pottidaam ponnupole kaathidaam punnaarathene nin ethishtam polum ennekkondaavumbolellam njaan veezhalle thene….va | thene…vaadalle poove
സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം… ഇന്നേരം മോഹത്തിൻ പൂ നുള്ളി മാല്യങ്ങൾ കോർക്കുന്ന കാലം…പൂക്കാലം പൂജപ്പൂ നീ … പൂജിച്ചു ഞാൻ പാട്ടുപുസ്‌തകം പനിനീരും തേനും കണ്ണീരായ് താനേ
(സ്നേഹത്തിൻ…)
വെള്ളി നിലാ നാട്ടിലെ പൗർണ്ണമിതൻ വീട്ടിലെ പൊന്നുരുകും പാട്ടിലേ രാഗദേവതേ പാൽക്കടലിൻ മങ്കതൻ പ്രാണസുധാ ഗംഗതൻ മന്ത്രജലം വീഴ്ത്തിയെൻ കണ്ണനെ നീ ഇങ്ങു താ മേഘപ്പൂങ്കാറ്റിന്റെ പള്ളിത്തേരേറി നക്ഷത്രക്കൂടാരക്കീഴിൽ വാ ദേവീ ആലംബം നീയേ…. ആധാരം നീയേ
പാട്ടുപുസ്‌തക (സ്നേഹത്തിൻ….)
ഏതമൃതും തോൽക്കുമീ തേനിനേ നീ തന്നു പോയ് ഓർമ്മകൾ തൻ പൊയ്കയിൽ മഞ്ഞുതുള്ളിയായ് എന്നുയിരിൻ രാഗവും താളവുമായ് എന്നുമെൻ കണ്ണനെ ഞാൻ പോറ്റിടാം പൊന്നുപോലെ കാത്തിടാം പുന്നാരത്തേനേ നിൻ ഏതിഷ്ടം പോലും എന്നെക്കൊണ്ടാവുമ്പോലെല്ലാം ഞാൻ ചെയ്യാം വീഴല്ലേ തേനേ….വ | തേനേ…വാടല്ലേ പൂവേ